കൊവിഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ള്‍​ക്ക് 200 മി​ല്യ​ണ്‍ പൗ​ണ്ട് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി യു​കെ

For full experience, Download our mobile application:
Get it on Google Play

ല​ണ്ട​ന്‍ : കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ള്‍​ക്ക് 200 മി​ല്യ​ണ്‍ പൗ​ണ്ട് സ​ഹാ​യ വാഗ്ദാന​വു​മാ​യി യു​കെ. അ​ഭ​യാ​ര്‍​ഥി ക്യാ​മ്പു​ക​ളി​ല്‍ കൈ​ക​ഴു​ക​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും ചി​കി​ത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതി​നും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഈ ​പ​ണം വിനിയോഗിക്കാം. വി​ദേ​ശ​ത്തെ ദുര്‍ബ​ല​മാ​യ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍ ശക്തിപ്പെ​ടു​ത്തു​ന്ന​ത് യു​കെ​യി​ല്‍ വൈ​റ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തെ ത​ട​യാ​ന്‍ സഹായി​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര വി​ക​സ​ന സെ​ക്ര​ട്ട​റി ആ​ന്‍ മാ​രി ട്രെ​വ​ലി​യ​ന്‍ പറ​ഞ്ഞു.

മ​ഹാ​മാ​രി​യെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ആ​ഗോ​ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ത്തം 774 മി​ല്യ​ണ്‍ പൗ​ണ്ടാ​ണ് ബ്രി​ട്ട​ണ്‍ സംഭാവ​ന ന​ല്‍​കി​യ​ത്. പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച 200 മില്യ​ണ്‍ പൗ​ണ്ട് ധ​ന​സ​ഹാ​യ​ത്തി​ല്‍ 130 മി​ല്യ​ണ്‍ പൗ​ണ്ടും യു​എ​ന്‍ ഏജന്‍സികളിലേക്ക് പോ​കും. അ​തി​ല്‍ 65 മി​ല്യ​ണ്‍ പൗ​ണ്ടും ലോ​കാ​രോ​ഗ്യ സംഘടന​യ്ക്കാ​ണ് ന​ല്‍​കു​ന്ന​ത്. റെഡ്ക്രോസി​നും സ​ര്‍​ക്കാ​രി​ത​ര ചാ​രി​റ്റി സംഘടന​ക​ള്‍​ക്കു​മാ​ണ് ബാ​ക്കി​ തു​ക ന​ല്‍​കു​ന്ന​ത്. പ​ക​ര്‍​ച്ച​വ്യാ​ധി​യെ നേ​രി​ടാ​ന്‍ ദ​രി​ദ്ര രാ​ഷ്ട്ര​ങ്ങ​ളെ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ല്‍ കൊ​വി​ഡ് ര​ണ്ടാം​ഘ​ട്ടം ലോ​ക​ത്ത് വ്യാപിക്കുമെന്ന് യു​എ​ന്‍ സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...