ദമാം :സൗദിയില്‍ കോവിഡ് ബാധിച്ച് തൃശ്ശൂര്‍ സ്വദേശി മരിച്ചു. തൃശ്ശൂര്‍ തിരൂര്‍ ചിറ്റിലപ്പള്ളി തോമസ് -ലില്ലി തോമസ് ദമ്പതികളുടെ മകന്‍ ജെവിന്‍ തോമസ് (36) ആണ് മരിച്ചത്. നജ്‌റാന്‍ ദഹദയില്‍ അല്‍ സലാമ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ : അഖില ചാക്കോ, ഏക മകന്‍ : ജുവാന്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.