ജിദ്ദ : കൂട്ടിലങ്ങാടി (മലപ്പുറം) പെരിന്താറ്റിരി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊവിഡ് പോസിറ്റീവ് ആയിരുന്നു. പെരിന്താറ്റിരി പോത്തുകുണ്ടിലെ പരേതരായ തൊടുമണ്ണില്‍ പടിഞ്ഞാറേതില്‍ അലവിക്കുട്ടി മാസ്റ്ററുടെയും കുഞ്ഞീരുമ്മയുടെയും മകന്‍ പടിഞ്ഞാറേതില്‍ സഫറുള്ള എന്ന ബാപ്പുട്ടി (57) യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ജിദ്ദ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മരിച്ചത്. ജിദ്ദാ പെരിന്താറ്റിരി പ്രവാസി സംഘം വൈസ് പ്രസിഡന്റാണ് സഫറുല്ല. 33 വര്‍ഷമായി പ്രവാസിയായ ബാപ്പുട്ടി കഴിഞ്ഞ 14 വര്‍ഷമായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ പ്രൊജക്‌ട് എഞ്ചിനീയറായിരുന്നു. ഭാര്യ – മൂളിയത്തൊടി ഹബീബ, മക്കള്‍ – ഫാസില്‍, ഹിബ, മരുമകന്‍ – ഷമീം (പാണക്കാട്).
കൊവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ജിദ്ദയില്‍ മരണമടഞ്ഞു
RECENT NEWS
Advertisment