കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍. ഡോ.ജയകുമാര്‍ ചെയ്തത് ലഭിച്ച വിവരങ്ങള്‍ മന്ത്രിമാരെ അറിയിക്കുക മാത്രമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അറിയപ്പെടുന്ന ഏറ്റവും മികച്ച തൊറാസിക് സര്‍ജനാണ് ഡോക്ടര്‍ ജയകുമാര്‍. സത്യസന്ധനാണ്. അദ്ദേഹത്തെ കുറിച്ച് ഇതുവരെ ഒരു ആക്ഷേപവുമുണ്ടായിട്ടില്ല. കിട്ടുന്ന ശമ്പളത്തില്‍ ഒരുഭാഗം രോഗികള്‍ക്ക് നല്‍കുന്നയാളാണ്. മാന്യനും സംസ്‌കാര സമ്പന്നനും ഏറ്റവും കൃത്യനിഷ്ടയോടെ ജോലി ചെയ്യുന്നയാളുമാണ്. രോഗികള്‍ അദ്ദേഹത്തെ കാണുന്നത് ദൈവത്തെപ്പോലെയാണ്. അങ്ങനെയൊരാളെക്കുറിച്ച് അപവാദം പറയുന്നത് ശരിയല്ല – അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മകന് സ്ഥിരം ജോലി നല്‍കുന്ന കാര്യവും ക്യാബിനറ്റ് ചേര്‍ന്ന ശേഷമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയല്ലല്ലോ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ആതുരാലയത്തെ സംരക്ഷിക്കുന്നതിന് പകരം അതിനെ തകര്‍ക്കുകയല്ലല്ലോ വേണ്ടതെന്നും ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...