കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഇരിക്കൂര്‍ മാങ്ങോട് സ്വദേശി യശോധ (59) ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രണ്ടാഴ്ച മുമ്പാണ് യശോധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനറല്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.