കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവന്‍ (71)ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് രാഘവന്‍ കൊവിഡ് ബാധിച്ചു മരിച്ചത്.
ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ രണ്ട് കൊവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. രാഘവന്റെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടു നടത്തും.