കണ്ണൂര്‍ : കോവിഡ് ബാധിച്ച് തളിപ്പറമ്പിലെ വ്യാപാരി മരിച്ചു. ഹൈവേയിലെ ഇന്ത്യന്‍ ബേക്കറി ഉടമയും പൂവ്വം സ്വദേശിയുമായ കൂവന്‍ ഇബ്രാഹിം(52) ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് പനിയും ശ്വാസതടസവും അനുഭവപ്പെട്ട ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം. ഭാര്യ: കെ.പി.ഫൗസിയ. മക്കള്‍: ഫാസില്‍, ഫാത്തിമ, ഫവാസ്, ഫര്‍സീന്‍.