ബാറുകളില്‍ ഉടന്‍ മദ്യം വിളമ്പില്ല ; അനുമതി വൈകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വ്യാപനം കൂടുന്നതും രാഷ്ട്രീയ കാലാവസ്ഥ അനുയോജ്യമല്ലാത്തതും കണക്കിലെടുത്ത് ബാറുകളിലെ മദ്യം വിളമ്പലിന് അനുമതി നല്‍കല്‍ വൈകും. പെട്ടെന്ന് തീരുമാനം വേണ്ട, ആലോചിച്ച് ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കോവിഡ് കണക്ക് പ്രതിദിനം നാലായിരം കടന്നതിനാല്‍ ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിച്ചാല്‍ വലിയ വിമര്‍ശനം ഉണ്ടാകും. കൂടാതെ മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തതോടെ രാഷ്ട്രീയ അന്തരീക്ഷം പ്രക്ഷുബ്ധവുമാണ്. അതിനാലാണ് ബാറുകളില്‍ മദ്യം വിളമ്പുന്നത് സംബന്ധിച്ച തീരുമാനം മാറ്റിവെച്ചിരിക്കുന്നത്.

കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരുമാനം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തും ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുമതി കൊടുക്കാന്‍ ആലോചിച്ചത്. എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടും ബാര്‍ ഉടമകളുടെ ആവശ്യവും നീക്കത്തിന് പ്രേരണയായി. എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് അനുകൂല ശുപാര്‍ശയോടെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ തീരുമാനമെടുക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പെട്ടന്ന് ബാര്‍ തുറക്കല്‍ വേണ്ടെന്ന് മുഖ്യമന്ത്രിയുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...