തിരുവനന്തപുരം : കന്യാകുമാരി എംപി എച്ച് വസന്തകുമാര്‍ കൊറോണ ബാധിച്ച് മരിച്ചു. വൈറസ് ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ 11നാണ് എംപിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. നംഗുന്നേരിയില്‍നിന്നും രണ്ട് തവണ ഇദ്ദേഹം നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകത്തിന്റെ വര്‍ക്കിങ് പ്രസിഡന്റാണ് വസന്തകുമാര്‍. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പൊന്‍രാധാകൃഷ്ണനെ തോല്‍പ്പിച്ചാണ് അദേഹം ലോകസഭയില്‍ എത്തിയത്.
കോണ്‍ഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ എച്ച്.വസന്തകുമാര്‍ കൊറോണ ബാധിച്ച് മരിച്ചു
RECENT NEWS
Advertisment