കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കൊണ്ടോട്ടി പുളിക്കല്‍ പെരിയമ്പലം സ്വദേശി നിസാര്‍ (45) ആണ് ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് മരിച്ചത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അസുഖമുണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി മണ്ഡലം സെക്രട്ടറിയാണ് നിസാര്‍. ഇദ്ദേഹത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുളിക്കല്‍ യൂത്ത് അലൈവിന്റെ തുടക്കകാരനുമാണ് നിസാര്‍. ഭാര്യ: സാറാബി പെരിങ്ങളം, മക്കള്‍ റാസി, റാദി, റിഫ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...