കാസര്‍ഗോഡ്: മധുര്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. മധൂര്‍ പഞ്ചയാത്ത് പരിധിയിലെ മുസ്തഫ ഷെയ്ഖ് അഹമ്മദ് (57) ആണ് മരിച്ചത്. പനിയും ശ്വാസതടസവും ഉണ്ടായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യ: ശഹന. മക്കള്‍: ഷുഹൈല്‍ ഷെയ്ഖ്, മഹനാസ്, ശാജിയ, ശഹൂഫ. മരുമകന്‍: റഫീന്‍. സഹോദരങ്ങള്‍: സക്കീര്‍ ഹുസൈന്‍, നാസര്‍ ഇബ്രാഹിം, അഷറഫ് ഇബ്രാഹിം.