റിസര്‍വോയറില്‍ ജലവിതാനം കൂടുന്നതിനാല്‍ പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കുo ; തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം : ജില്ലാ കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത. റിസര്‍വോയറില്‍ ജലവിതാനം കൂടുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ ഡാമുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഈ സാഹചര്യത്തില്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജില്ലയില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചതിനാല്‍ വൃഷ്ടി പ്രദേശത്തു കൂടുതല്‍ മഴ പെയ്യുമെന്ന കണക്കുകൂട്ടലില്‍ ആണ് ജില്ല ഭരണകൂടം. 79.25 മീറ്ററാണ് പീച്ചി ഡാമിന്റെ പരമാവധി ജലവിതാനം.76.40 മീറ്ററാണ് ചിമ്മിനിയിലെ പരമാവധി ജലവിതാനം.

രണ്ട് ഡാമുകളിലേക്കും ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പീച്ചി ഡാമിലെ സംഭരണ ശേഷിയുടെ 85.04% ജലം ആണുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...