റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

For full experience, Download our mobile application:
Get it on Google Play

​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. പുതമൺ കരയോട് ചേർന്ന ഭാഗത്താണ് അപ്രോച്ച് റോഡ് താഴ്ന്ന് പോയിരിക്കുന്നത്. മഴ പെയ്ത് വെള്ളം ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് റോഡ്‌ താഴ്ന്നുപോയത്. റോഡിൽ വൻ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ ഇതുവഴിയുള്ള യാത്രക്കാർ ആശങ്കയിലാണ്. പഴയ പാലത്തിന്റെ  തൂണുകൾ താഴ്ന്നതിനെ തുടർന്നാണ് അത് പൊളിച്ചു മാറ്റി പുതിയ പാലം നിർമ്മിച്ചത്. പാലത്തിന്റെ പണികൾ അടുത്തിടെയാണ് പൂർത്തിയായത്.

എന്നാൽ നിർമ്മാണം കഴിഞ്ഞ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ അപ്രോച്ച് റോഡ് വിണ്ടുകീറിയത് നിർമ്മാണത്തിലെ അപാകത മൂലമാണെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം പാലത്തിന് യാതൊരുവിധ അപകടഭീഷണിയുമില്ലെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി. വശം കെട്ടി മണ്ണിട്ടുയർത്തിയ ഭാഗമാണ് വിണ്ടുകീറിയതെന്നും വശങ്ങളിൽ ഇട്ട പച്ചമണ്ണ് മഴയും വെള്ളപ്പൊക്കവും മാറി വെള്ളമിറങ്ങുമ്പോൾ സ്വാഭാവികമായി താഴേക്ക് ഇരുത്തുന്നതാണെന്നും അധികൃതർ അറിയിച്ചു. റോഡിന്റെ  അറ്റകുറ്റപ്പണികൾ ഉടൻ തന്നെ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...