കാസര്‍കോട് : കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് കോവിഡ് എന്ന് സൂചന. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുര്‍റഹ്മാന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണ്. കോവിഡ് സ്ഥിരീകരിക്കാനായി സാമ്പിൾ വീണ്ടും പരിശോധിക്കും.
വിശദ പരിശോധനയ്ക്കായി സാമ്പിൾ പെരിയ ലാബിലേക്ക് അയച്ചു. ജനറൽ ആശുപത്രിയിൽ വെച്ച് നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ആണ് ഫലം പോസിറ്റീവായത്. ഇയാളെ പരിശോധിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി.