ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 20 ലക്ഷത്തിലേയ്ക്ക് ; 5.5 ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മണിക്കൂറിനിടെ 1.86 ല​ക്ഷം പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ 45,000 പേ​ര്‍​ക്കും ബ്രസീലില്‍ 43,000ലേ​റെ​പ്പേ​ര്‍​ക്കും ഇ​ന്ത്യ​യി​ല്‍ 24,000 പേ​ര്‍​ക്കു​മാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,19,18,527 ആ​യി. വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,45,255 ആ​യി ഉ​യ​ര്‍​ന്നു. 68,35,855 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സര്‍വകലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ര്‍​ത്തി വ​ര്‍​ധി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 30,84,731, ബ്ര​സീ​ല്‍- 16,68,589, ഇ​ന്ത്യ- 7,43,481, റ​ഷ്യ- 6,94,230, പെ​റു- 3,09,278, ചി​ലി- 3,01,019, സ്പെ​യി​ന്‍- 2,99,210, ബ്രി​ട്ട​ന്‍- 2,86,349, മെ​ക്സി​ക്കോ- 2,61,750, ഇറാന്‍- 2,45,688.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍: അ​മേ​രി​ക്ക- 133,794, ബ്ര​സീ​ല്‍- 66,741, ഇ​ന്ത്യ- 20,653, റ​ഷ്യ- 10,494, പെ​റു- 10,952, ചി​ലി- 6,434, സ്പെ​യി​ന്‍- 28,392, ബ്രി​ട്ട​ന്‍- 44,391, മെ​ക്സി​ക്കോ- 31,119, ഇ​റാ​ന്‍- 11,931.

ഇ​തി​നു പു​റ​മേ, മ​റ്റ് അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ല്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഇ​റ്റലി-2,41,956, പാ​ക്കി​സ്ഥാ​ന്‍-2,34,509, സൗ​ദി അ​റേ​ബ്യ-2,17,108, ദ​ക്ഷി​ണാ​ഫ്രി​ക്ക-2,15,855, തു​ര്‍​ക്കി-2,07,897,

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ള്‍​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ള്‍ ആ​റാ​ണ്. അ​വ ഇ​നി​പ​റ​യും വി​ധ​മാ​ണ് –  ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, ബം​ഗ്ലാ​ദേ​ശ്, കാ​ന​ഡ, കൊ​ളം​ബി​യ, ഖ​ത്ത​ര്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...