കാസര്‍കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് ചെങ്കള പന്നിപ്പാറ സ്വദേശി ആഗ്നസ് ഡിസൂസയാണ് മരിച്ചത്. 82 വയസ്സായിരുന്നു. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അസുഖബാധിതയായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആഗ്നസ് ഇന്നലെയാണ് മരിച്ചത്. സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതിനിടെ കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയിലെ മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ ആറു പോലീസുകാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു.