തൃശ്ശൂര്‍ : സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ‍് ബാധിച്ച് മരിച്ചു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരന്‍ (87) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. ഈ ആശുപത്രിയിലെ 40 പേര്‍ നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടനാണ് രോഗി മരിച്ചത്. സംസ്ഥാനത്തെ പതിനാറാമത്തെ കൊവിഡ് മരണമാണ് ഇത്. കുമാരന് രോഗം എവിടെ നിന്നാണ് ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മറ്റ് ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ ഇയാൾ യാത്ര ചെയതിട്ടില്ല. രണ്ട് സ്വകാര്യ ആശുപത്രികളിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇയാളെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരോടും സമ്പർക്കത്തിൽ വന്നവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പതിനാറാമത്തെ കൊവിഡ് മരണം തൃശ്ശൂരില്‍
RECENT NEWS
Advertisment