Saturday, March 29, 2025 8:59 pm

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് ഇടുക്കി സ്വദേശി

For full experience, Download our mobile application:
Get it on Google Play

 കോട്ടയം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ ആണ് മരിച്ചത്. 75 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലാണ് മരണം. ഇന്നലെയാണ് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ 14ാം തീയതിയാണ് ഇദ്ദേഹം തമിഴ്‍നാട്ടിലെ കമ്പത്ത് നിന്ന് നാട്ടിലെത്തിയത്. കൃത്യമായ പാസില്ലാതെയാണ് ഇദ്ദേഹം നാട്ടിലേക്ക് വന്നത്. മകനും ഇദ്ദേഹവും കൂടി സ്വന്തം വാഹനത്തില്‍ നാട്ടിലേക്ക് വരികയായിരുന്നു. അയ്യപ്പന്‍ കോവില്‍ അഞ്ചേക്കര്‍ ഏലത്തോട്ടത്തിന് നടുവിലായിട്ടാണ് ഇദ്ദേഹത്തിന്‍റെ വീടുള്ളത്. അതുകൊണ്ടുതന്നെ ഇവര്‍ നാട്ടിലെത്തിയത് ആരും അറിഞ്ഞിരുന്നില്ല. സ്പെഷ്യല്‍ ബ്രാഞ്ച് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി സ്രവം പരിശോധിച്ചത്. ആദ്യം പരിശോധനയ്ക്ക് ഇവര്‍ സന്നദ്ധരായിരുന്നില്ല. പിന്നീട് ബലമായി സ്രവം പരിശോധനയ്ക്കെടുക്കുകയായിരുന്നു.

ഇന്നലെ പരിശോധനാഫലം പുറത്തുന്നപ്പോള്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ മകന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്. നിലവില്‍ ഇടുക്കി ജില്ലയില്‍ 4 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിസ്‌കാര പള്ളിയില്‍ വെച്ച് 13കാരന് നേരെ ലൈംഗികാതിക്രമം ; 55 കാരന് അഞ്ചുവര്‍ഷം കഠിനതടവും...

0
തൃശൂര്‍: നിസ്‌കാര പള്ളിയില്‍ വെച്ച് 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 55...

ജനപ്രതിനിധികൾ വഖഫ് ഭേദ​ഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് കെസിബിസി

0
കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാർലമെന്റിൽ ചർച്ചക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 61 വർഷം കഠിനതടവ്

0
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ ഇടത്തറ തോട്ടത്ത് വിള...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ട്രഷറി ഇടപാടുകള്‍ക്ക് നിയന്ത്രണം സാമ്പത്തിക വര്‍ഷാവസാന ഇടപാടുകള്‍ക്ക് ശേഷം ഏപ്രില്‍ ഒന്നിന് ട്രഷറികള്‍...