സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് ഇടുക്കി സ്വദേശി

For full experience, Download our mobile application:
Get it on Google Play

 കോട്ടയം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ ആണ് മരിച്ചത്. 75 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലാണ് മരണം. ഇന്നലെയാണ് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ 14ാം തീയതിയാണ് ഇദ്ദേഹം തമിഴ്‍നാട്ടിലെ കമ്പത്ത് നിന്ന് നാട്ടിലെത്തിയത്. കൃത്യമായ പാസില്ലാതെയാണ് ഇദ്ദേഹം നാട്ടിലേക്ക് വന്നത്. മകനും ഇദ്ദേഹവും കൂടി സ്വന്തം വാഹനത്തില്‍ നാട്ടിലേക്ക് വരികയായിരുന്നു. അയ്യപ്പന്‍ കോവില്‍ അഞ്ചേക്കര്‍ ഏലത്തോട്ടത്തിന് നടുവിലായിട്ടാണ് ഇദ്ദേഹത്തിന്‍റെ വീടുള്ളത്. അതുകൊണ്ടുതന്നെ ഇവര്‍ നാട്ടിലെത്തിയത് ആരും അറിഞ്ഞിരുന്നില്ല. സ്പെഷ്യല്‍ ബ്രാഞ്ച് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി സ്രവം പരിശോധിച്ചത്. ആദ്യം പരിശോധനയ്ക്ക് ഇവര്‍ സന്നദ്ധരായിരുന്നില്ല. പിന്നീട് ബലമായി സ്രവം പരിശോധനയ്ക്കെടുക്കുകയായിരുന്നു.

ഇന്നലെ പരിശോധനാഫലം പുറത്തുന്നപ്പോള്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ മകന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്. നിലവില്‍ ഇടുക്കി ജില്ലയില്‍ 4 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...