തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിക്കാണ് കൊറോണ സ്ഥിരീകരിച്ചു. ഹൃദ്രോഗിയായിരുന്ന പ്രപുഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് മരണ ശേഷം കൊറോണ സ്ഥിരീകരിച്ചു.
അതേസമയം തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ഇളവുകള്‍ കൊണ്ടുവരുന്നതില്‍ ചീഫ് സെക്രട്ടറിതല സമിതി അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു.