മുസ്ലീം ലീഗ് ജമാത്തെ ഇസ്‌ലാമിയെ പിന്തുണയ്‌ക്കുന്നു ; യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കണം : കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുസ്ലീം ലീഗിനെതിരെ നിലപാട് ആവര്‍ത്തിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലീം പള്ളിയാക്കി മാറ്റിയതിനെ കേരളത്തില്‍ മുസ്ലീം ലീഗ് സ്വാഗതം ചെയ്‌തതാണ് വിമര്‍ശനങ്ങള്‍ക്കു കാരണം. തുര്‍ക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലര്‍പ്പില്ലാതെ പിന്തുണയ്‌ക്കുന്ന സംഘടനയാണ് ജമാത്തെ ഇസ്‌ലാമി. ഹാഗിയ സോഫിയ മ്യൂസിയം മുസ്ലീം പള്ളിയാക്കിയ തുര്‍ക്കി ഭരണാധികാരിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതിലൂടെ മുസ്ലീം ലീഗ് ജമാത്തെ ഇസ്‌ലാമിയെ പിന്തുണയ്‌ക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ഫേയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരിയുടെ വിമര്‍ശനം. ജമാത്തെ ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങി തീവ്രനിലപാടുള്ള സംഘടനകളുമായി മുസ്‌ലിം ലീഗിനു രഹസ്യബന്ധമുണ്ടെന്ന് കോടിയേരി നേരത്തെ ആരോപിച്ചിരുന്നു.

കോടിയേരിയുടെ കുറിപ്പ്, പൂര്‍ണരൂപം

തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുര്‍ക്കി ഭരണാധികാരി മുസ്ലീം പളളിയാക്കി മാറ്റിയിരിക്കയാണ്. ഈ നടപടിയെ ന്യായീകരിച്ചു കൊണ്ട് മുസ്ലീം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ‘ചന്ദ്രിക’ പത്രത്തില്‍ ഒരു ലേഖനമെഴുതുകയും ചെയ്തു.

ജമാത്തെ ഇസ്‌ലാമി, തുര്‍ക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലര്‍പ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണ്. മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് ജമാത്തെ ഇസ്‌ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തില്‍, മുസ്ലീം ലീഗും ജമാത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായിരിക്കുകയാണ്. ആശയപരമായി തന്നെ മുസ്ലീം ലീഗും ജമാത്തെ ഇസ്‌ലാമിയും തമ്മില്‍ യോജിപ്പിലാണെന്നും ഇതിലൂടെ മനസിലാക്കാനാവുന്നു.

ജമാത്തെ ഇസ്‌ലാമിയുമായും എസ്‌ഡിപിഐയുമായി മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്ലീം ലീഗും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുള്ളത്. തുര്‍ക്കി ഭരണാധികാരിയുടെ നടപടിയെ അംഗീകരിക്കുന്ന മുസ്ലീം ലീഗ് സമീപനത്തോട് കോണ്‍ഗ്രസിന്റെ നിലപാടെന്താണ്.

ബാബറി മസ്‌ജിദ് പൊളിച്ച്‌ അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ രംഗത്ത് വന്നിരിക്കുന്ന ബിജെപി ഗവണ്‍മെന്റിന്റെ നിലപാടിനെ മുസ്ലീം ലീഗിന് ഈ പശ്ചാത്തലത്തില്‍ എങ്ങിനെയാണ് എതിര്‍ക്കാന്‍ സാധിക്കുക. ഇത്തരം ചോദ്യങ്ങളെല്ലാം ഇന്ന് ഉയര്‍ന്നുവന്നിരിക്കുകയാണ്. ഈ വിഷയത്തില്‍ യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....