വയനാട്: കൊറോണ ബാധിച്ച് ഒരാള്‍ക്കൂടി വയനാട്ടില്‍ മരിച്ചു. കല്‍പ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജിയാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കൊറോണ രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുമ്പാണ് അലവിക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അലവിക്കുട്ടി മരിച്ചത്. ഇദ്ദേഹത്തിന്‍റെ മക്കളും രോഗബാധിതരായി ചികിത്സയിലാണ്.