എറണാകുളം: ജില്ലയില്‍ കൊവിഡ് മരണനിരക്ക് ഉയരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് നാലുപേര്‍ കൂടി മരിച്ചു. പള്ളുരുത്തി സ്വദേശി ബഷീര്‍ (60), കൂത്താട്ടുകുളം സ്വദേശി കുമാരി (62), അല്ലപ്പറ സ്വദേശി സുലൈമാന്‍ (70), വാവക്കാട് സ്വദേശിനി രാജമ്മ (83) എന്നിവരാണ് മരിച്ചത്.
നാലുപേരും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടാണ്. എറണാകുളം ജില്ലയില്‍ ഇന്നലെ 598 പേര്‍ക്കാണ് രേഗം സ്ഥിരീകരിച്ചത്. ഇതില്‍ 398 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.