തൃശ്ശൂര്‍ : ഒരാഴ്ചക്കിടെ കോവിഡ് കവർന്നത് ഒരു കുടുംബത്തിലെ മൂന്നുപേരെയാണ്. കൊടകര ആളൂർ നമ്പികുന്ന് പൊറത്തുംകാരൻ വീട്ടിലെ പരമേശ്വരൻ (66), ഭാര്യ ഗൗരി (60), മകൻ പ്രവീൺ കുമാർ (37) എന്നിവരാണ് ആറു ദിവസങ്ങൾക്കിടെ കോവിഡ് ബാധിച്ച് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു പരമേശ്വരനും ഗൗരിയും. 19 നാണ് ഗൗരി മരിച്ചത്. അമല മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവരുടെ മകൻ പ്രവീൺ കുമാർ 23 ന് മരിച്ചു. തൊട്ടുപിന്നാലെ 25 ന് പരമേശ്വരനും മരണത്തിന് കീഴടങ്ങി.
പരമേശ്വരൻ കെ.പി.എം.എസ്. ആളൂർ യൂണിയൻ പ്രസിഡന്‍റാണ്. മകൻ പ്രവീൺ കുമാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന ട്രഷററാണ്. ആളൂരിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇരുവരും. പരമേശ്വരന്റെ മറ്റു മക്കൾ – പ്രവിത, പ്രവീണ. മായയാണ് പ്രവീൺ കുമാറിന്റെ ഭാര്യ.