റിയാദ്: സൗദിയില്‍ മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47) ആണ് മരിച്ചത്. ഒരു മാസം മുന്‍പ് കൊവിഡ് ബാധയെത്തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുജീബിന് കടുത്ത ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. രോഗമുക്തി നേടിയതായി ആശ്വാസവാര്‍ത്ത വന്നെങ്കിലും ഞായാറാഴ്ച ഉച്ചയോടെ നില വഷളാവുകയായിരുന്നു. ഭാര്യ – റോഷ്നി ഖദീജ, മക്കള്‍ – അബ്ദുല്ല, ഉമര്‍ ബിലാല്‍. മൃതദേഹം തുഖ്ബ മഖ്ബറയില്‍ ഖബറടക്കി.
സൗദിയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment