കുവൈത്ത് സിറ്റി : കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി വീട്ടമ്മ കുവൈത്തില്‍ മരിച്ചു. തിരുവല്ല മഞ്ഞാടി മുണ്ടമറ്റം കുടുംബാംഗമായ അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് (58) ഇന്ന് മരിച്ചത്. കൊവിഡ് ബാധയെത്തുടര്‍ന്ന് കുറച്ചുദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇവര്‍. കോഴഞ്ചേരി മുണ്ടമട്ടം കൊട്ടാരത്തില്‍ കുടുംബാംഗമാണ് ഇവര്‍. ഏകമകള്‍ ദിവ്യ. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സുലൈബിക്കാത്ത് സെമിത്തേരിയില്‍ സംസ്‌കരിക്കും.
കൊറോണ ; തിരുവല്ല – മഞ്ഞാടി സ്വദേശിയായ വീട്ടമ്മ കുവൈത്തില്‍ മരിച്ചു
RECENT NEWS
Advertisment