കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. വര്‍ക്കല രാത്തിക്കല്‍ ചരുവിള വീട്ടില്‍ ആഷിര്‍ ഖാന്‍ (45) ആണ് മരിച്ചത്. ടാക്സി ഡ്രൈവര്‍ ആയിരുന്നു. മൃതദേഹം കോവിഡ് പ്രോേട്ടാകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിച്ചു. ഭാര്യ: ശാഹിദ. മക്കള്‍: ശിഫ, അലി.
കുവൈത്തില്‍ 99 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 562 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 29,921 പേര്‍ക്കാണ്. വ്യാഴാഴ്ച 1473 പേര്‍ ഉള്‍പ്പെടെ 17,223 പേര്‍ രോഗമുക്തരായി. 12,462 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.