മലപ്പുറo: ഒരാള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇന്നത്തെ മൂന്നാമത്തെ കൊറോണ മരണമാണിത്. കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശി കോയമു ആണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കോയമു. കഴിഞ്ഞ മാസം 29ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇയാള്‍ പ്ലാസ്മ തെറാപ്പിക്കും വിധേയനായിരുന്നു.
കഴിഞ്ഞ മാസം 29ന് ആണ് കൊറോണ സ്ഥിരീകരിച്ചത്. കോയാമുവിന് പ്രമേഹം, രക്തസമ്മര്‍ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഭാര്യയും മക്കളും ഉള്‍പ്പടെ പത്ത് പേര്‍ കൊറോണ ബാധിതരാണ്.