അജ്മാൻ : യുഎഇയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. ഡാർവിഷ് എൻജിനീയറിങ് കമ്പനി ജീവനക്കാരനായിരുന്ന പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ള (57) ആണ് അജ്മാനിൽ മരിച്ചത്. കഴിഞ്ഞമാസം 26 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അജ്മാൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ഷാർജയിൽ സംസ്കരിക്കും. ഭാര്യ : ശോഭ മക്കൾ: ഉണ്ണി, കണ്ണൻ.
കോവിഡ് ബാധിച്ച് പത്തനംതിട്ട വള്ളംകുളം സ്വദേശി യുഎഇയിൽ മരിച്ചു
RECENT NEWS
Advertisment