ഷാര്‍ജ : യുഎഇയിൽ ഒരു പ്രവാസി മലയാളികൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. തൃശൂര്‍ സ്വദേശി പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന്‍ (55) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. നാല് മാസം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. പ്രമേഹ രോഗിയുമായിരുന്നു. ഭാര്യ: സിന്ധു. മക്കള്‍: അര്‍ജുന്‍ കൃഷ്ണ, ആര്യ നന്ദ..
യുഎഇയിൽ ഒരു തൃശൂര്‍ സ്വദേശികൂടി കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment