കുമ്പഴ – നെടുമനാല്‍ ഭാഗത്ത് വന്യമ്യഗങ്ങളുടേതെന്ന് തോന്നുന്ന കാല്‍പ്പാടുകള്‍ ; വനംവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ നെടുമനാല്‍ ഭാഗത്ത് പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെന്ന് ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീണാ ജോര്‍ജ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം പരിശോധന നടത്തി. മൂന്ന് ദിവസമായി സ്ഥലത്ത് പലയിടത്തും വന്യമ്യഗങ്ങളുടേതെന്ന് തോന്നുന്ന കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. ആളുകളുടെ ആശങ്ക അകറ്റുന്നതിന് വനംവകുപ്പ് സ്ഥലത്ത് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. സ്ഥലമുടമകളുമായി സംസാരിച്ച് പ്രദേശത്തെ വെട്ടാതെ കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കേണ്ടതുണ്ടെന്ന് എം.എല്‍ എ പറഞ്ഞു.
എം.എല്‍.എ യോടൊപ്പം കോന്നി റെയ്ഞ്ച് ഓഫീസര്‍ സലിം ജോസ്, ഞെള്ളൂര്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശശീന്ദ്രന്‍, കോന്നി സ്ട്രൈക്കിംഗ് ഫോഴ്സ് ഫോറസ്റ്റര്‍ ദിനേശ്, വാര്‍ഡ് കൗണ്‍സിലേഴ്സ് അശോക് കുമാര്‍, അംബിക വേണു  എന്നിവരും ഒപ്പമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....