സ്ഥിതി അതീവ ഗുരുതരം ; സംസ്ഥാനത്ത് 42 പേര്‍ക്ക് കോവിഡ് – പത്തനംതിട്ടയില്‍ ഒരാള്‍ കൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്ന് 42 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം കേസുകള്‍ പോസിറ്റീവാകുന്നത്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2 , കൊല്ലം, പത്തനംതിട്ട, വയനാട് ഒന്ന് വീതം ഇങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കും വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 2 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരേ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 216 പേരാണ് ചികിത്സയിലുള്ളത്. 512 പേര്‍ രോഗമുക്തരായി. നാല് മരണങ്ങളുമുണ്ടായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...