ജില്ലാ ഭരണകൂടം പമ്പാ ത്രിവേണി സന്ദര്‍ശിച്ചത് പൊതുസമൂഹത്തെ കബളിപ്പിക്കാനാണെന്ന്  ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2018ലെ പ്രളയകാലത്ത് പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മണല്‍ ശേഖരം ജില്ലാ ഭരണകൂടത്തിന്റെ  അനാസ്ഥയില്‍ നഷ്ടപ്പെട്ടുപോകുകയായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് പറഞ്ഞു.  ഈ വര്‍ഷത്തെ കാലാവസ്ഥ പ്രവചനത്തിന്റെ  അടിസ്ഥാനത്തില്‍ കൂടുതല്‍ മണല്‍ശേഖരം പമ്പാ ത്രിവേണിയില്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ മണല്‍ ശേഖരിക്കുന്നതിന് ആവശ്യമായ യാതൊരു പദ്ധതിയും തയ്യാറാക്കാതെ ജില്ലാ ഭരണകൂടം പമ്പാ ത്രിവേണി സന്ദര്‍ശിച്ചത് പൊതുസമൂഹത്തെ കബളിപ്പിക്കാനാണെന്ന്  ബാബു ജോര്‍ജ്ജ് പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ  അനാസ്ഥ മൂലം സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. സമയബന്ധിതമായി മണല്‍ ലേലം ചെയ്തു നല്‍കിയിരുന്നുവെങ്കില്‍ പമ്പാ ത്രിവേണിയിലെ മണല്‍ശേഖരം നഷ്ടപ്പെടില്ലായിരുന്നു. ഈ വര്‍ഷകാലത്തെങ്കിലും ശേഖരിക്കുന്ന മണല്‍ താമസംവിനാ ലേലം ചെയ്ത് വില്‍ക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ഇപ്പോഴേ തയ്യാറാക്കണമെന്നും ബാബു ജോര്‍ജ്ജ്  പറഞ്ഞു. കേരള സര്‍ക്കാരിന്റെ  നാലാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന വഞ്ചനയുടെ നാലാണ്ടുകള്‍ എന്ന പരിപാടിയെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃയോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നാളെ ചേരുമെന്നും ബാബു ജോര്‍ജ്ജ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...