വെജിറ്റബിൾ ചലഞ്ച് ; മുണ്ടമല റസിഡന്റ്സ് അസോസിയേഷൻ കിറ്റുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പുറമറ്റം: പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുണ്ടമല റസിഡന്റ്സ് അസോസിയേഷൻ വി.എഫ്.പി.സി.കെയുമായി സഹകരിച്ച് മുണ്ടമല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കിറ്റുകൾ വിതരണം ചെയ്തു. ഗുണമേന്മയുള്ള വിവിധയിനം പച്ചക്കറി വിത്തുകളും ഗ്രോ ബാഗുകളും മറ്റ് ഉൽപാദനോപാദികളും കിറ്റുകൾ മുഖേന ലഭ്യമാക്കി.
അസോസിയേഷൻ പ്രസിഡന്റ് ജോർജ് അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ സുജ തോമസ് ഉദ്ഘാടനം ചെയ്തു. കോയിപ്രം സർക്കിൾ ഇൻസ്പെക്ടർ എൻ. ഗിരീഷ്, മാർത്തോമ്മാ സഭാ മുൻ വൈദിക ട്രസ്റ്റി റവ. വർഗീസ് തോമസിന് നൽകി കൊണ്ട് ആദ്യ കിറ്റു വിതരണം നിർവ്വഹിച്ചു.
വി.എഫ്.പി.സി.കെ കർഷക സമിതി പ്രസിഡന്റ്  വർഗീസ് തോപ്പിൽ, പാസ്റ്റർ കെ.എം.ഉമ്മൻ, സാബു തോമസ്, പ്രോഗ്രം കോ-ഓർഡിനേറ്റർ ജിഫിൻ അലക്സ് ജോർജ്, കെ.കെ തമ്പി, റോബിൻ സി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
കിറ്റുകൾ ഇനിയും ആവശ്യമുള്ളവർ പുറമറ്റം വി.എഫ്.പി.സി.കെ ഓഫീസുമായി ബന്ധപ്പെടണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...