മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം സ്വദേശി ജാനകി വാസുവാണ് (77) മരിച്ചത്. മുംബൈ ഭേലാപ്പൂരില്‍ താമസിക്കുന്ന ഇവര്‍ പന്‍വേല്‍ കാമോത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാനകിയുടെ കുടുംബാംഗങ്ങളെ നിരീക്ഷണത്തില്‍ പാര്പ്പിച്ചിരിക്കുയാണ്. ഇതോടെ മുംബൈയില്‍ മരിച്ച മലയാളികളുടെ എണ്ണം 20 ആയി. കൊവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന മുംബൈയില്‍ 4 മണിക്കൂറിനിടെ 1192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം മുംബൈയില്‍ മരിച്ച മലയാളികളുടെ എണ്ണം 20 ആയി.