ദുബായ് : കോഴിക്കോട് സ്വദേശി കോവിഡ് ബാധയെത്തുടര്‍ന്ന് ദുബായില്‍ മരിച്ചു. നടുവണ്ണൂര്‍ കുന്നങ്കണ്ടി മേലേടുത്ത് രാമചന്ദ്രന്‍ ആണ് മരിച്ചത് . 63 വയസായിരുന്നു. കടുത്ത ന്യൂമോണിയ കാരണം ഏതാനും ദിവസം മുന്‍പ് അല്‍ നഹ്ദ എന്‍.എം.സി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് കോവിഡ് വൈറസ് ബാധയും സ്ഥിരീകരിച്ചു . ഖത്തറിലും പിന്നീട് യു.എ.ഇ യിലുമായി 40 വര്‍ഷത്തോളം പ്രവാസജീവിതം നയിച്ചു. ദുബായിലെ സ്വകാര്യ കമ്പിനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കോവിഡ് ബാധയെത്തുടര്‍ന്ന് ദുബായില്‍ മരിച്ചു
RECENT NEWS
Advertisment