റിയാദ് : കോവിഡ് ബാധിച്ച് ഒരു മലയാളികൂടി സൗദി – അൽഖർജിൽ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് മേമല സുന്ദരവിലാസത്തിൽ സുന്ദരേശൻ ആശാരി (54) ആണ് മരിച്ചത്. അൽഖർജ് ദിലം ഇൻഡസ്‌ട്രിയൽ സിറ്റിയിലെ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന റിസൾട്ട് പോസിറ്റീവ് ആയിരുന്നു.
20 വർഷമായി സൗദിയിലുള്ള സുന്ദരേശൻ നാല് വർഷം മുമ്പാണ് നാട്ടിൽ പോയി തിരിച്ചുവന്നത്. ഭാര്യ – ശ്രീകുമാരി. മക്കൾ – സൂര്യ, സാന്ദ്ര. അൽഖർജ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സംസ്കരിക്കാനുള്ള നടപടിക്രമങ്ങളുമായി അൽഖർജ് കെ.എം.സി.സി വെൽ ഫെയർ വിങ് പ്രവര്‍ത്തിച്ചുവരുന്നു.