ഭുവനേശ്വര്‍: ഒഡീഷയില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ടുചെയ്തു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലായിരുന്ന എഴിപത്തിരണ്ടുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സംസ്ഥാനത്ത് നിരധിപേര്‍ ചികിത്സയിലാണ്. നിലവില്‍ രാജ്യത്തെ രോഗബാധയേറ്റ് മരണസംഖ്യ 114 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ രോഗബാധിതരുടെ ആകെ എണ്ണം 4421 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്.
ഒഡീഷയില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ടുചെയ്തു
RECENT NEWS
Advertisment