പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രായമായവര്‍ക്കും ദുര്‍ബലര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രായമായവര്‍ക്കും ദുര്‍ബലര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് സാമൂഹ്യ നീതിവകുപ്പ്, വനിത ശിശുക്ഷേമവകുപ്പ് എന്നിവരുടെ മേല്‍നോട്ട സമിതിയെ ചുമലപ്പെടുത്തി. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രത്യേക ശ്രദ്ധനല്‍കുന്നതിന്റെ ഭാഗമായാണു നിര്‍ദേശം.

ജില്ലയില്‍ രണ്ടു ലക്ഷത്തോളം മുതിര്‍ന്ന പൗരന്‍മാരുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ വൃദ്ധസദനങ്ങളിലായി 2151 പേര്‍ കഴിയുന്നുണ്ട്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് 60 വയസിനു മുകളിലുള്ളവര്‍ വീടുകളില്‍തന്നെ സാമൂഹ്യ അകലം പാലിച്ച് കഴിയുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇവര്‍ക്കുവേണ്ട മരുന്നുകളും അവശ്യ വസ്തുകളും പി.എച്ച്.സി വഴിയും ഗ്രാമപഞ്ചായത്തും അംഗനവാടി വര്‍ക്കര്‍മാരും ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രായമായവര്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ടെലി കൗണ്‍സലിംഗ് തുടങ്ങിയവയും സജ്ജമാക്കും. ജില്ലയില്‍ പ്രായമായവര്‍ താമസിക്കുന്ന ഒരു ലക്ഷത്തോളം ഭവനങ്ങളുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. മുതിര്‍ന്നവരെ കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രത്യേകം നിരീക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍/ ബഡ്ജറ്റ് ഹോട്ടല്‍ വഴി ഭക്ഷണം ഉറപ്പുവരുത്തും.

പോഷകാംശമുള്ള ഭക്ഷണങ്ങളും മുതിര്‍ന്നവര്‍ക്കു ലഭിക്കേണ്ടതുണ്ട്. കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രായമായവര്‍ പൂര്‍ണമായും വീടുകളില്‍ കഴിയുകയും ഭവനങ്ങളില്‍തന്നെ സാമൂഹ്യ അകലം പുലര്‍ത്തേണ്ടതുണ്ട്. ഇവര്‍ വീടുകളില്‍ കുട്ടികളെ എടുക്കുക തുടങ്ങിയ പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം. ആരോഗ്യ വകുപ്പ് മുഖേന പ്രായമായവര്‍ ശ്രദ്ധിക്കേണ്ട വിവരങ്ങള്‍ ഇവര്‍ താമസിക്കുന്നിടങ്ങളില്‍ ലഘുലേഖയായി എത്തിക്കും. മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ദുര്‍ബലര്‍ക്കും (മറ്റ് അസുഖങ്ങള്‍ക്ക് ചികില്‍സയിലുള്ളവര്‍ക്കും) കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും മഴ തുടരും : ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ;...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു ശക്തമായ മഴ തുടരും. ഏഴു ജില്ലകളില്‍...

സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകാരിൽ 86,000 പേർ പുറത്തേക്ക് ; കണ്ടെത്തിയത് എഐ 

0
കൊച്ചി : ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽനിന്ന്‌ മുൻഗണനാ റേഷൻ...

ഇൻസ്റ്റഗ്രാം വഴി പരിചയം, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ ബന്ധിയാക്കി പീഡിപ്പിച്ചു : 20കാരൻ പിടിയിൽ

0
നാഗ്പൂർ: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തടഞ്ഞുവച്ച് പീഡിപ്പിച്ചു. നാഗ്പൂരിന്റെ ദക്ഷിണ...

പാർലമെന്റ് മൺസൂൺ സമ്മേളനം നീട്ടില്ല ; പ്രത്യേക സമ്മേളന സാധ്യത തള്ളി കിരൺ റിജിജു

0
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നീട്ടാൻ സാധ്യതയില്ല. മണ്ഡല പുനർനിർണയ, വനിതാ...