സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകാരിൽ 86,000 പേർ പുറത്തേക്ക് ; കണ്ടെത്തിയത് എഐ 

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽനിന്ന്‌ മുൻഗണനാ റേഷൻ കാർഡുകാരുടെ വിവരങ്ങൾ കണ്ടെത്തി കേന്ദ്രം കേരളത്തിന് കൈമാറി. മൂന്നുലക്ഷത്തിനുമേൽ വാർഷിക വരുമാനമുണ്ടെന്ന് കണ്ടെത്തിയ 86,000 പേർ മുൻഗണനാപട്ടികയിൽനിന്ന് പുറത്താകും. ഇവർ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വിപണിവില പിഴയായി ഈടാക്കും. കുടുംബത്തിൽ ആരെങ്കിലും ആദായനികുതി ഒടുക്കുന്നവരാണെങ്കിൽ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാണ് വ്യവസ്ഥ. പട്ടികയിലുൾപ്പെട്ടവരുടെ വിവരങ്ങൾ തുടർനടപടിക്കായി താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് കൈമാറി. പി.എം. കിസാൻ പദ്ധതിപ്രകാരം സബ്സിഡി വാങ്ങിയ ഒരേക്കറിലധികം വസ്തുവുള്ളവരുടെയും വിവരങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്.

ഇതിൽപ്പെടുന്ന മുൻഗണനാവിഭാഗത്തിൽപ്പെടുന്നവർക്കും പിടിവീഴും. ജി.എസ്.ടി. രജിസ്ട്രേഷൻ, കമ്പനി രൂപവത്കരണം തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്ന മുൻഗണനാ കാർഡ് അംഗങ്ങളെയും കണ്ടെത്തി അനർഹരെ ഒഴിവാക്കാനും നിർദേശമുണ്ട്. ഇവരെല്ലാം സൗജന്യമായി കൈപ്പറ്റിയ ധാന്യങ്ങളുടെ അളവ് കണക്കാക്കി അരിക്ക്‌ കിലോഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയും നിരക്കിലാകും പിഴ ഈടാക്കുക. റേഷൻകാർഡിലും പാൻകാർഡിലും ലിങ്ക് ചെയ്ത ആധാർ നമ്പർ ഉപയോഗിച്ച് എ.ഐ. സഹായത്തോടെയാണ് അനർഹരെ കണ്ടെത്തിയത്.

റിട്ടേൺ ഫയൽചെയ്തതിലെ വിവരങ്ങൾ ക്രോഡീകരിക്കുമ്പോൾ മുൻഗണനാ വിഭാഗത്തിൽപ്പെട്ട അനർഹരെന്നു സംശയിക്കുന്നവരുടെ വിവരങ്ങൾ ‘സ്മാർട്ട് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം’ വഴി ലൈവായി സംസ്ഥാനങ്ങൾക്ക് കൈമാറുന്ന സംവിധാനമാണ് കേന്ദ്രം സജ്ജമാക്കിയത്. വരുംദിവസങ്ങളിൽ കൂടുതൽപ്പേർ ഈ പട്ടികയിൽ ഉൾപ്പെടാം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 15 രൂപയുടെ...

ഇന്ത്യൻ സമ്പദ്ഘടനയിൽ പ്രതീക്ഷയ്ക്കപ്പുറം വളർച്ച ; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച്...

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...