സംസ്ഥാനത്ത് ഇന്നും മഴ തുടരും : ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; 6 താലൂക്കുകളിലെ സ്കൂളുകൾക്ക് അവധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു ശക്തമായ മഴ തുടരും. ഏഴു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം,കൊല്ലം ആലപ്പുഴ ജില്ലകളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുന്നതിനാല്‍ ജാഗ്രത തുടരണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളം -കര്‍ണാടക ലക്ഷ്വദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 26 ആയി.കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 462 ദുരിതാശ്വസ ക്യാമ്പുകളിലായി 27,048 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് അപകടം ; കാൽനട യാത്രിക്കാരന് ...

0
പാലക്കാട് : അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കാൽനട യാത്രികൻ...

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...