“ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​ടു​ത്ത് വാ… ​ഞാ​ന്‍ നി​ന്റെ മു​ഖ​ത്ത് തു​പ്പും… ചികിത്സി​ക്കു​ന്ന ന​ഴ്സു​മാ​രോട് പ്രവാസികളുടെ ഭീഷണി ; ഇവരുടെ പാസ്പോ​ര്‍​ട്ട് ക​ണ്ടു​കെ​ട്ടു​ന്ന​തി​ന് നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ത​ല​ശേ​രി: കോ​വി​ഡ് 19 ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ര​ണ്ട് പ്ര​വാ​സി​ക​ള്‍ വാ​ര്‍​ഡി​ല്‍ ന​ഴ്സു​മാ​രു​ള്‍​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി ജീവ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും രോ​ഗം പ​ട​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പാസ്പോ​ര്‍​ട്ട് ക​ണ്ടു​കെ​ട്ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​രു​വ​ര്‍​ക്കും സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ സ​ബ് ക​ള​ക്ട​ര്‍ നോ​ട്ടീ​സ് ന​ല്‍​കി.

ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നോ​ട്ടീ​സ് എ​ത്തി​യെ​ങ്കി​ലും ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​യ​തി​നാ​ല്‍ നോ​ട്ടീ​സ് കൈമാറിയി​ട്ടി​ല്ല. ചി​കി​ത്സ​ക്കി​ട​യി​ല്‍ ഇ​രു​വ​രും ന​ട​ത്തി​യ പ്ര​ക​ട​നം അ​തി​രു​വി​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്. “ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​ടു​ത്ത് വാ… ​ഞാ​ന്‍ നി​ന്റെ മു​ഖ​ത്ത് തു​പ്പും… ത​ന്നെ ചികിത്സി​ക്കു​ന്ന ന​ഴ്സു​മാ​രു​ള്‍​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രോ​ട് രോ​ഗി​ക​ളു​ടെ ആ​ക്രോ​ശം ഇ​താ​യി​രു​ന്നു.

ഇ​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ അ​തി​രു വി​ട്ട​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പ്രതികരിക്കേ​ണ്ടി വ​ന്നു. കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ ര​ണ്ട് പേ​രാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ത​ങ്ങ​ളെ ചി​കി​ത്സി​ക്കാ​നും പരി​ച​രി​ക്കാ​നും എ​ത്തു​ന്ന​വ​രോ​ട് അ​തി​രു​വി​ട്ട് പെ​രു​മാ​റു​ന്ന​ത്. വാ​ഷ് ബേ​സി​നും ടോ​യ്‌​ല​റ്റും ഉ​പ​യോ​ഗി​ച്ച ശേ​ഷം വെള്ളം ഒ​ഴി​ക്കാ​തി​രി​ക്കു​ക, ഡോ​ക്ട​ര്‍​മാ​രു​ടെ വീ​ഡി​യോ കോ​ളി​ല്‍ വ​രാ​തി​രി​ക്കു​ക, തു​ട​ങ്ങി ചി​കി​ത്സ ത​ട​സ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ള്‍ ഇ​രു​വ​രു​ടെ​യും പ​തി​വാ​ണെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. രോ​ഗി​ക​ളാ​യ​തു​കൊ​ണ്ട് സഹിക്കുകയാണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ്ര​തി​ക​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 16 പേ​രി​ല്‍ ആ​റു​പേ​രു​ടെ​യും രോ​ഗം ഭേ​ദ​മാ​ക്കി​യ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​വ​രു​ടെ പ്ര​വൃ​ത്തി​ക​ള്‍ ഏ​റെ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 19 വയസുകാരന് അ​ര്‍​ദ്ധ രാ​ത്രി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തും യു​വാ​വി​ന്റെ ജീ​വ​ന്‍ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച​തും ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...