പത്തനംതിട്ട: പത്തനംതിട്ട സ്വദേശിനി കോവിഡ് ബാധിച്ചു മരിച്ചു. കോന്നി എലിയറക്കല്‍ ഷഹര്‍ബാന്‍ (54) ആണ് മരിച്ചത്. ഷഹര്‍ബാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് മരണപ്പെട്ടത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ഇവരുടെ വീട്ടിൽ രണ്ട് പേർക്ക് മുമ്പ് കോവിഡ് പോസീറ്റിവായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഷഹര്‍ബാന്‍.
പത്തനംതിട്ട സ്വദേശിനി കോവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment