കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുകയായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിങ്കര മങ്കുഴി സ്വദേശി ജ്ഞാന മുത്തന്‍ തോമസ് (66) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ്. ഭാര്യ: ജലജ. മക്കള്‍: സുജിത, സുമി, ജിനിത. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.
കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment