കുവൈറ്റ് : കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കൊളവല്ലൂര്‍ സ്വദേശി മുണ്ടിയന്റവിട മഹമൂദ് (53) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്ത് വര്‍ഷമായി കുവൈറ്റിലെ അബുഹലീഫ സാസില്‍ ജീവനക്കാരനായിരുന്നു. ഭാര്യ – നഫീസ. മക്കള്‍ – അസ്മ, സുഹൈല്‍, സുഹാന, സല്മാന്‍. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈറ്റില്‍ സംസ്കരിച്ചു.
കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
RECENT NEWS
Advertisment