യു.എ.ഇ: കോവിഡ് ബാധിച്ച് കാളികാവ് സ്വദേശി യു.എ.ഇയിലെ ഫുജൈറയില്‍ മരിച്ചു. കാളികാവ് പാറശ്ശേരി കുറുക്കനങ്ങാടിയിലെ മാട്ടുമ്മല്‍ അലാവുദ്ദീന്‍ അക്ബര്‍ (41) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇന്ന് രാവിലെയാണ് മരണം. സ്വകാര്യകമ്പിനി ഡ്രൈവറായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ദുബൈയില്‍ എത്തിയത്. ഭാര്യ – ഷെമിന, മക്കള്‍ – അതിസിന്‍ നജാദ്, അബാന്‍ മഹ്ജുബ്.
കോവിഡ് ബാധിച്ച് കാളികാവ് സ്വദേശി യു.എ.ഇയില്‍ മരിച്ചു
RECENT NEWS
Advertisment