പുനലൂര്‍ സ്വദേശി കോവിഡ് ബാധിച്ച് സൗദിയിലെ യാംബുവിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൌദി അറേബ്യ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു. പുനലൂർ  തൂമ്പറ സ്വദേശി വട്ടയത്ത് അമീർ ഖാൻ (45) ആണ് മരിച്ചത്. യാംബുവിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരാഴ്ച മുമ്പ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് ചികിത്‌സയിലായിരിക്കെയാണ് ശനിയാഴ്ച രാവിലെ താമസ സ്ഥലത്ത് മരിച്ചത്. യാംബുവിൽ കോവിഡ് രോഗ ചികിത്സയിലായിരിക്കെ മരണപ്പെടുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. നേരത്തെ ജുബൈലിൽ കുറച്ചുകാലം ജോലി ചെയ്തിരുന്ന അമീർ ഒമ്പത് വർഷങ്ങളായി യാംബുവിലാണ്. അവധിയിൽ നാട്ടിൽ പോയ ശേഷം ജനുവരി 14 നാണ് തിരിച്ചെത്തിയത്. ഭാര്യ – ഷംല, മക്കൾ – ഷംസിയ, അൽ സാമിൽ, സഹൽ മുഹമ്മദ്, മൂന്ന് ദിവസം പ്രായമുള്ള ഒരു മകനും ഉണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...