റിയാദ് : സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദാരുശിഫാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി കരിയങ്കണ്ടി ഇസ്മായിലാണ് (54) മരിച്ചത്. ബത്തയിലെ ഗുറാബി സ്ട്രീറ്റില്‍ താമസിക്കുന്ന ഇദ്ദേഹം വിസിറ്റ് വിസയിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മെഹബൂബ് കണ്ണൂരാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇതോടെ കൊവിഡ് ബാധയേറ്റ് മരണപ്പെടുന്ന മലയാളികളുടെ എണ്ണം 14 ആയി ഉയര്‍ന്നു.
സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment