സൗദി : കോവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിൽ മരിച്ചു. 10 ദിവസമായി അൽഖോബാർ ദോസരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ കല്ലേറ്റിൻകര ഐശ്വര്യ വിഹാറിൽ വിനോദ് ചിറയത്ത് (65) ആണ് മരിച്ചത്. 27 വർഷമായി ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ മാനേജരായിരുന്നു. ശ്വാസ തടസം ശക്തമായതിനെ തുടർന്ന് അൽഖോബാർ കിങ് ഫഹദ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: ഷീല. മക്കൾ: ഐശ്വര്യ, അശ്വിൻ.
കോവിഡ് ബാധിച്ച് തൃശ്ശൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു
RECENT NEWS
Advertisment