ദമാം : കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി സൗദിയിലെ ജുബൈലില്‍ മരിച്ചു. വടക്കേക്കാട് വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജന്‍ (65) ആണ് ജുബൈലിലെ മുവാസാത്ത് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഒരാഴ്ച്ച മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ 37 വര്‍ഷമായി ജുബൈലില്‍ സ്വന്തമായി റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു, ഭാര്യ – ലളിത , മക്കള്‍ – പ്രണില്‍ , പ്രജില്‍ , മിജില്‍
കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു
RECENT NEWS
Advertisment